22 October Thursday

പെരുമ്പാവൂരിൽ യാക്കോബായ പള്ളിയുടെ അൾത്താര തകർത്തു

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020

പെരുമ്പാവൂർ > പെരുമ്പാവൂർ യാക്കോബായ പള്ളിയുടെ അൾത്താരയും പള്ളിസാമഗ്രികളും ശനിയാഴ്ച രാത്രി സാമൂഹ്യവിരുദ്ധർ അടിച്ചുതകർത്തു. വിരലടയാള വിദഗ്‌ധരുടെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ പൊലീസ്‌ തെളിവെടുപ്പ് നടത്തി. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച്‌ അന്വേഷണം ഊർജിതമാക്കിയെന്ന്‌ പൊലീസ്‌ അറിയിച്ചു. പെരുമ്പാവൂർ മേഖലാ മെത്രാപോലിത്ത മാത്യൂസ് മോർ അപ്രേമിന്റെയും മൂവാറ്റുപുഴ മേഖലാ മെത്രാപോലിത്ത മാത്യൂസ് മോർ അന്തിമോസിന്റെയും നേതൃത്വത്തിൽ വിശ്വാസികൾ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

വിശ്വാസികൾ ആത്മസംയമനം പാലിച്ച്‌ പ്രതികളെ കണ്ടെത്താൻ പൊലീസിനോട് സഹകരിക്കണമെന്ന് പള്ളി വികാരി സാബു വർഗീസ് അഭ്യർഥിച്ചു. പ്രതികളെ എത്രയുംവേഗം പിടികൂടണമെന്ന് പള്ളി ഭാരവാഹികൾ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top