21 February Friday

അന്താരാഷ്‌ട്ര നാടകോത്സവത്തിന്‌ തിരശ്ശീല ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

തൃശൂർ
പന്ത്രണ്ടാമത്‌ അന്താരാഷ്ട്ര നാടകോത്സവം  ഇറ്റ്‌ഫോക്‌ തുടങ്ങി. മന്ത്രി  എ കെ ബാലൻ ഇറ്റ്‌ഫോക്‌  ഉദ്ഘാ‌ടനം ചെയ്‌തു. അക്കാദമിയുടെ അമ്മന്നൂർ പുരസ്‌കാരം  നാടകനിരൂപക ശാന്ത ഗോഖലേക്ക്‌ മന്ത്രി സമ്മാനിച്ചു.  സംഗീത നാടക അക്കാദമി ചെയർപേഴ്‌സൺ കെപിഎസി ലളിത അധ്യക്ഷയായി. ഫെസ്‌റ്റിവൽ ഡയറക്ടർ അമിതേഷ്‌  ഗ്രോവർ ആമുഖപ്രഭാഷണം നടത്തി. ഫെസ്‌റ്റിവൽ ബുക്ക്‌ സാഹിത്യ അക്കാദമി പ്രസിഡന്റ്‌ വൈശാഖനും ഫെസ്‌റ്റിവൽ ബുള്ളറ്റിൻ സെക്രട്ടറി കെ പി മോഹനനും പ്രകാശനം ചെയ്‌തു. ഫെസ്‌റ്റിവൽ ടെക്‌നിക്കൽ ഡയറക്ടർ ശ്രീജിത്ത്‌ രമണൻ, ഫ്രാൻസിസ്‌ ടി മാവേലിക്കര, ശ്രീജ ആറങ്ങോട്ടുകര എന്നിവർ സംസാരിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി എൻ രാധകൃഷ്‌ണൻ നായർ സ്വാഗതവും വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്‌ നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top