12 December Thursday
രണ്ടാം ക്ലാസ്‌ വിദ്യാർഥി ഇഷാന്റെ ഡയറിക്കുറിപ്പ്‌ പങ്കുവച്ച്‌ മന്ത്രി വി ശിവൻകുട്ടി

അർജുനായി കുഞ്ഞ്‌ ഇഷാന്റെ സങ്കടക്കുറിപ്പ്‌

സ്വന്തം ലേഖകൻUpdated: Thursday Jul 25, 2024


തിരുവനന്തപുരം
ഇന്ന്‌ എനിക്ക്‌ സങ്കടമുള്ള ദിവസമാണ്‌... രണ്ടാം ക്ലാസ്‌ വിദ്യാർഥി ഇഷാൻ ഡയറിയിൽ കുറിച്ച വാക്കുകൾ മലയാളികളുടെ മുഴുവൻ സങ്കടമാണ്‌. ‘കേരളത്തിൽനിന്നും കർണാടകയിലേക്ക്‌ വണ്ടിയുമായി പോയ അർജുൻ മണ്ണിടിച്ചിലിൽ കാണാതായി. എന്റെ അച്ഛനും ഡ്രൈവർ ആണ്‌. ദൈവം കാത്ത്‌ രക്ഷിക്കട്ടെ’ കോഴിക്കോട് വടകര മേപ്പയിൽ ഈസ്റ്റ്‌ എസ്‌ബി സ്കൂളിലെ ഇഷാൻ കഴിഞ്ഞ ദിവസം ഡയറിയിൽ കുറിച്ച വാക്കുകളാണ്‌. ഒപ്പം ലോറിയുടെ ചിത്രവും വരച്ചിട്ടുണ്ട്‌. മന്ത്രി വി ശിവൻകുട്ടി ഈ കുറിപ്പ്‌ ഫെയ്‌സ്‌ബുക്കിൽ പങ്കു
വച്ചു.

ക്ലാസ്‌ ടീച്ചറായ എം പി സിബിൻ അതതു ദിവസമുണ്ടായ ഒരു സംഭവം ഡയറിയിൽ എഴുതണമെന്നാണ്‌ വിദ്യാർഥികളോട്‌ പറഞ്ഞത്‌. ഇത്‌ എല്ലാ ദിവസവും നോക്കി തെറ്റുകൾ തിരുത്തി നൽകും. അർജുൻ അപകടത്തിൽപ്പെട്ടതിന്റെ സങ്കടം പങ്കുവച്ച്‌ കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ ഇഷാൻ ഡയറി എഴുതിയത്‌. ഇത്‌ സ്‌കൂളിന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിലും പങ്കുവച്ചിരുന്നു.

ബാങ്ക്‌റോഡ്‌ കോമത്ത്‌കണ്ടിയിൽ നിജിന്റെയും കൃഷ്‌ണപ്രിയയുടെയും മകനാണ്‌. നിജിൻ ഗൾഫിൽ ഡ്രൈവറാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top