13 December Friday

കാവി പൂശിയെത്തുന്ന ഇരുട്ട്': പ്രകാശനം ശനിയാഴ്ച

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

കോഴിക്കോട്> ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സംസ്‌കാര വിരുദ്ധതയെയും ഹിംസാത്മകതയെയും പ്രതിപാദിക്കുന്ന എ സുരേഷിന്റെ  'കാവി പൂശിയെത്തുന്ന ഇരുട്ട്' പുസ്തക പ്രകാശനം ശനിയാഴ്ച നടക്കും. കലിക്കറ്റ് പ്രസ് ക്ലബ് ഹാളില്‍ പകല്‍ 11ന് എഴുത്തുകാരന്‍ കെ ഇ എന്‍ പ്രകാശിപ്പിക്കും.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി ബി പരമേശ്വരന്‍ ഏറ്റുവാങ്ങും. സാംസ്‌കാരിക ദേശീയതയെക്കുറിച്ച് വാചാലരാകുന്ന  ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാപട്യത്തെ തുറന്നുകാണിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് പുസ്തകം. തിരുവനന്തപുരത്തെ മൈത്രി ബുക്‌സ് ആണ് പ്രസാധകര്‍.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top