28 March Tuesday

സംരംഭക വര്‍ഷം: ഏഴ് മാസത്തിനുള്ളില്‍ 72091 സംരംഭങ്ങള്‍; 4512 കോടിയുടെ നിക്ഷേപം

വെബ് ഡെസ്‌ക്‌Updated: Thursday Oct 20, 2022


തിരുവനന്തപുരം
വ്യവസായ വകുപ്പിന്റെ സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി ഏഴു മാസത്തിനുള്ളിൽ സംസ്ഥാനത്ത് ആരംഭിച്ചത്‌ 72,091 സംരംഭം. 4512.76 കോടി രൂപയുടെ നിക്ഷേപം ഇതുവഴിയുണ്ടായി. 1,58,687 പേർക്ക് പുതുതായി തൊഴിൽ ലഭിച്ചു. ഏപ്രിൽ ഒന്നിന്‌ ആരംഭിച്ച പദ്ധതിയിൽ ഈ സാമ്പത്തികവർഷം ഒരു ലക്ഷം സംരംഭങ്ങളാണ്‌ ലക്ഷ്യമിടുന്നത്‌.

 നാലു ശതമാനം പലിശനിരക്കിൽ 10 ലക്ഷം രൂപവരെ വായ്പ ലഭ്യമാക്കിയും തദ്ദേശ സ്ഥാപനങ്ങളിൽ ഹെൽപ്പ്‌ ഡെസ്ക് സൗകര്യമൊരുക്കിയുമാണ്‌ പദ്ധതി. എല്ലാ തദ്ദേശസ്ഥാപനങ്ങളിലുമായി 1153 ഇന്റേണുകളെയും നിയോഗിച്ചിട്ടുണ്ട്. ലക്ഷ്യമിട്ടതിനേക്കാൾ വേഗതയിലാണ് സംരംഭകവർഷം മുന്നേറുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. സംരംഭകരിലുണ്ടായ ആത്മവിശ്വാസമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top