06 August Thursday

കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ്‌ റേഡിയോയുമായി പിആർഡി; ശ്രോതാക്കൾക്ക് മുന്നിലെത്തുന്നത് അമ്പതോളം പരിപാടികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2019

തിരുവനന്തപുരം > കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് റേഡിയോയ്ക്ക് തുടക്കമായി. ലോക മലയാളികൾക്ക് കേരളത്തിന്റെ ഭാഷ, സംസ്‌കാരം, സാഹിത്യം, സംസ്ഥാനത്ത് പ്രതിദിനമുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവ നിരന്തരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ, റേഡിയോ കേരള ആരംഭിച്ചിരിക്കുന്നത്.

പുതുമയുള്ള അൻപതോളം പരിപാടികളാണ് റേഡിയോ കേരളയിലൂടെ ശ്രോതാക്കളിലെത്തുക. ഓരോ മണിക്കൂറിലും വാർത്തകളും ഉണ്ടാകും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മേൽനോട്ടത്തിലാണ് ഇന്റർനെറ്റ് റേഡിയോ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. www.radio.kerala.gov.in ൽ ഓൺലൈനായും മൊബൈൽ ആപ്പ് വഴിയും 'റേഡിയോ കേരള' യിലെ പരിപാടികൾ ശ്രോതാക്കൾക്ക് ആസ്വദിക്കാം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top