27 June Thursday

അന്താരാഷ്ട്ര ബഹിരാകാശനിലയം ഇന്ന് കേരളത്തിൽ നിന്ന്‌ കാണാം

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

തിരുവനന്തപുരം> അന്താരാഷ്ട്ര ബഹിരാകാശനിലയം (ഇന്റർനാഷ്ണൽ സ്‌പേസ് സ്റ്റേഷൻ ) ഇന്ന് കേരളത്തിന് മുകളിലൂടെ കടന്നുപോകുന്നു. ഇന്ന് വൈകീട്ട്  7:38 മുതലാണ്‌  അന്താരാഷ്ട്ര ബഹിരാകാശനിലയം മുബൈ, ഗോവ, കേരളത്തിന് മുകളിലൂടെ കടന്നു പോകുന്നത്‌. മുബൈ, ഗോവ, കേരളം, സൗത്ത് ഇന്ത്യ മുഴുവൻ, ശ്രീലങ്ക ഉള്ള എല്ലാവർക്കും നേരിൽ കാണാൻ കഴിയും

വൈകിട്ട്‌ 7: 38 ന്‌ അന്താരാഷ്‌ട്ര ബഹിരാകാശനിലയം വടക്കു-പടിഞ്ഞാറ് ദിശയിൽനിന്നും ഒരു നക്ഷത്രം കണക്കെ ഉദിച്ചുയരും.7:41 നു തലയ്ക്കു മുകളിൽ നല്ല തിളക്കത്തോടെ എത്തും.
7:43 നു തെക്കു-കിഴക്കായി അസ്തമിക്കും. മഴയും കാർമേഘങ്ങളും ഇല്ലെങ്കിൽ  വ്യക്‌തമായി കാണാനാകും
 


പ്രധാന വാർത്തകൾ
 Top