12 September Thursday

അന്താരാഷ്ട്ര സസ്യശാസ്ത്ര കോൺഗ്രസ്: 2 ഗവേഷകർ സ്‌പെയ്‌നിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

വി വി ദൃശ്യ, എം സ്വേധ മാധവൻ

കണ്ണൂർ > സ്പെയിനിലെ മാഡ്രിഡിൽ  നടക്കുന്ന അന്താരാഷ്ട്ര സസ്യശാസ്‌ത്ര കോൺഗ്രസിൽ  തലശേരി ഗവ. ബ്രണ്ണൻ കോളേജിലെ രണ്ട് ഗവേഷക വിദ്യാർഥിനികൾ പങ്കെടുക്കും.

ബോട്ടണി വിഭാഗത്തിലെ  എം സ്വേധ മാധവൻ, വി വി ദൃശ്യ എന്നിവരാണ്‌ 21 മുതൽ 27 വരെ നടക്കുന്ന കോൺഗ്രസിൽ പങ്കെടുക്കുന്നത്‌. സ്വേധ മാധവൻ കണ്ണൂർ  കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. കോളേജ്‌ പ്രിൻസിപ്പൽ ഡോ. കെ ടി ചന്ദ്രമോഹനന്റെ  കീഴിലും വി വി ദൃശ്യ ഡോ. സി പ്രമോദിന്റെ കീഴിലുമാണ്‌ ഗവേഷണം ചെയ്യുന്നത്.

ദൃശ്യ പ്രബന്ധാവതരണത്തിനും സ്വേധ പോസ്റ്റർ അവതരണത്തിനുമായാണ് തെരഞ്ഞെടുക്കപ്പെട്ടത്. സിഎസ്‌ഐആറിന്റെ ഫോറിൻ ട്രാവൽ ഗ്രാൻഡ് വഴിയാണ് ഇരുവരും സമ്മേളനത്തിൽ പങ്കെടുക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top