14 July Tuesday

നാളെ മുതൽ അന്തർ ജില്ലാ സർവീസ്‌; ബസ്‌ ചാർജ്‌ കൂട്ടില്ല: എ കെ ശശീന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

തിരുവനന്തപുരം>  സംസ്‌ഥാനത്ത്‌  നാളെ മുതൽ കെഎസ്‌ആർടിസി  അന്തർ ജില്ലാ ബസ്‌ സർവീസുകൾ തുടങ്ങുമെന്ന്‌  ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ. ബസ്‌ ചാർജ്‌ നിരക്ക്‌ വർധനയില്ലെന്നും  പഴയ നിരക്ക്‌ തുടരുമെന്നും മന്ത്രി പറഞ്ഞു.  1037 ബസുകൾ സർവീസ്‌ നടത്തും. സ്വകാര്യ ബസുകളും നാളെ മുതൽ സർവീസ്‌ നടത്തും.

 നിരക്ക്‌ വർദ്ധന വേണമെന്ന്‌ കെഎസ്‌ആർടിസിയും സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും  പിന്നീട്‌ ചർച്ചചെയ്യുമെന്നും  മന്ത്രി പറഞ്ഞു .


പ്രധാന വാർത്തകൾ
 Top