14 July Tuesday

കേരളത്തിന്റെ രീതി അംഗീകരിച്ചു: സ്ഥാപനങ്ങളിലെ ക്വാറന്റീന്‍ 7 ദിവസം മതി

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020

തിരുവനന്തപുരം> വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കുള്ള ക്വാറന്റീന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുതുക്കി. കേരളത്തിന്റെ ആവശ്യപ്രകാരമാണിത്. സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന ക്വാറന്റീനില്‍ ഏഴ് ദിവസം മാത്രം കഴിഞ്ഞാല്‍ മതി. ബാക്കി ഏഴ് ദിവസം ഹോം ക്വാറന്റീന്‍ എന്നതാണ് പുതിയ വ്യവസ്ഥ.  കേരളം ഈ രീതിയാണ് സ്വീകരിച്ചത്. ഇതിനെതിരെ ചിലര്‍ കോടതിയെ സമീപിച്ചിരുന്നു. 14 ദിവസവും സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റീന്‍ തന്നെ വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

കേരളം മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ അതെ പടി അംഗീകരിച്ചാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശം തയാറാക്കിയിരിക്കുന്നത്.

ഗര്‍ഭിണികള്‍, പത്തു വയസിനു താഴെയുള്ള കുട്ടികള്‍, കോവിഡ് അല്ലാത്ത മറ്റ് അസുഖങ്ങള്‍ മൂലം ബുദ്ധിമുട്ട് നേരിടുന്നവര്‍ എന്നിവര്‍ക്ക് എല്ലാം സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലെ ക്വാറന്റീന്‍ ഒഴിവാക്കി.

രാജ്യത്തിന്റെ അതിര്‍ത്തികള്‍ വഴി വരുന്നവര്‍, കപ്പല്‍ മാര്‍ഗം വരുന്നവര്‍ എന്നിവര്‍ക്കും പുതിയ മാര്‍ഗനിര്‍ദേശം ബാധകമാണ്.


പ്രധാന വാർത്തകൾ
 Top