02 December Friday

മങ്കടയിൽ ഇന്നോവ കാർ ഓട്ടോയിൽ ഇടിച്ച് രണ്ട് പേര് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

മലപ്പുറം> മങ്കടയിൽ  ഇന്നോവ കാർ ഓട്ടോയിൽ ഇടിച്ച് രണ്ട് പേര് മരിച്ചു. രാവിലെ 9 ഓടെ  മഞ്ചേരി പെരിന്തൽമണ്ണ റോഡിലെ കാഞ്ഞമണ്ണയിലാണ് അപകടം.

പെരിന്തൽ മണ്ണ  ഭാഗത്തേക്ക് പോകുകയായിരുന്ന  ഇന്നോവ പെട്ടെന്ന് എതിർ ദിശയിലേക്ക് കയറിയതിനെ തുടർന്ന്   ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ആനക്കയം വള്ളിക്കാ പറ്റ സ്വദേശിയായ ഹമീദ്(55) കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി ഉസ്മാൻ(62) എന്നിവരാണ് മരിച്ചത്.   മരിച്ച രണ്ട് പേരും ഓട്ടോയിൽ ഉണ്ടായിരുന്നവരാണ്. മൃതദേഹം  മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top