കോഴിക്കോട് > കോൺഗ്രസ് നേതാക്കൾ ഒന്നൊന്നായി ബിജെപിയിലേക്ക് ചേക്കേറുേമ്പാൾ അത് തടയേണ്ട ബാധ്യത ന്യൂനപക്ഷങ്ങൾക്കാണെന്ന വാദം ബാലിശമാണെന്നും രാജ്യത്തെ മുസ്ലിംകൾ എന്നോ കോൺഗ്രസിനെ കൈവെടിഞ്ഞിട്ടുണ്ടെന്നും ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ.
കോൺഗ്രസ് വിതച്ചതാണ് ബിജെപി ഇന്ന് കൊയ്യുന്നത്. അടിയന്തിരാവസ്ഥക്കു ശേഷം കോൺഗ്രസ് സ്വീകരിച്ച ന്യൂനപക്ഷ വിരുദ്ധ നിലപാടാണ് വർഗീയ പ്രീണനനയം സ്വീകരിക്കാൻ ആ പാർട്ടിയെ പ്രേരിപ്പിച്ചത്. ബാബരി മസ്ജിദിെൻറ ധ്വംസനം കോൺഗ്രസിെൻറ ഒത്താശയോടെയാണ്. ബിജെപിയെ അധികാരത്തിലേറ്റിയതും ആർഎസ്എസിെൻറ രാഷ്ട്രീയാധീശത്വം ഉറപ്പിച്ചതും കോൺഗ്രസിെൻറ ഹിന്ദുത്വ പ്രീണനനയത്തിെൻറ ഫലമാണ്. തകർന്നടിഞ്ഞ് കോൺഗ്രസിെൻറ മൃതദേഹം മുന്നിൽവെച്ച് കരഞ്ഞുതീർക്കാനുള്ളതല്ല രാജ്യത്തെ 20 കോടി മുസ്ലിംകളുടെ ജീവിതമെന്നും കോൺഗ്രസ് സ്വയംകൃതാനർഥങ്ങളുടെ ശമ്പളമാണ് കൊടുത്തു തീർക്കുന്നതെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..