04 August Wednesday
നൂറുദിനത്തിൽ 100 അര്‍ബന്‍ സ്ട്രീറ്റ് മാർക്കറ്റ്

77,350 
തൊഴിൽ 10,000 
വീട്‌ ; ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് ഹബ്ബ് , 25,000 ഹെക്ടറിൽ ജൈവകൃഷി

സ്വന്തം ലേഖകൻUpdated: Friday Jun 11, 2021


തിരുവനന്തപുരം
വൻ തൊഴിലവസരങ്ങളും അടിസ്ഥാന വികസന മേഖലയിൽ കൂടുതൽ പദ്ധതികളുമുൾപ്പെടുത്തി സംസ്ഥാന സർക്കാർ നൂറുദിന പരിപാടി പ്രഖ്യാപിച്ചു. പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളാണിവ.  പൊതുമരാമത്ത് വകുപ്പ്, റീബിൽഡ് കേരളാ ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലായി 2464.92 കോടിയുടെ പരിപാടിയാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

20 ലക്ഷം  തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന സുപ്രധാന പദ്ധതിയുടെ രൂപരേഖ കെ ഡിസ്കിന്റെ ആഭിമുഖ്യത്തിൽ പൂർത്തിയാക്കും. നൂറുദിനത്തിൽ പ്രത്യക്ഷമായും പരോക്ഷമായും 77,350 തൊഴിലവസരം സൃഷ്ടിക്കും. വെള്ളിയാഴ്‌ച ആരംഭിച്ച നൂറുദിന പരിപാടി സെപ്‌തംബർ 19 വരെയാണ്‌.

● ദുർബല വിഭാഗങ്ങൾക്ക്  20,000 ഏരിയ ഡെവലപ്മെന്റ്‌ സൊസൈറ്റി (എഡിഎസ്) വഴി  200 കോടി രൂപയുടെ ധനസഹായം
● 1000ൽ 5 പേർക്ക് തൊഴിലിനുള്ള പദ്ധതിയുടെ കരട്  തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കും
● റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുൾപ്പെടുന്ന 945.35 കോടി രൂപയുടെ 9 റോഡ് 
പ്രവൃത്തി
● ശബരിമല വിമാനത്താവളം സ്പെഷ്യൽ ഓഫീസ് തിരുവനന്തപുരത്ത്   
● 200.10 കോടിയുടെ കിഫ്ബി റോഡ്- പാലം പദ്ധതി  ഉദ്ഘാടനം
●വ്യവസായ സംരംഭകർക്ക് ഭൂമി ലീസിൽ അനുവദിക്കാൻ ഏകീകൃത നയം
● കുട്ടനാട് ബ്രാൻഡ് അരി മിൽ
●  ഉയർന്ന ഉൽപ്പാദനശേഷിയുള്ള 10 ലക്ഷം കശുമാവിൻതൈ നൽകും
●  കാഷ്യൂ ബോർഡ്  8000 മെട്രിക് ടൺ കശുവണ്ടി ലഭ്യമാക്കി 100 തൊഴിൽദിനം സൃഷ്ടിക്കും
● 100 ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് കോംപ്ലക്‌സ്‌
● ജൂൺ, ജൂലൈ, ആഗസ്ത്‌ മാസങ്ങളിലെ ഭക്ഷണ ഭദ്രതാ അലവൻസ് ഭക്ഷ്യക്കിറ്റായി നൽകും
● പ്രവാസികൾക്കായി 100 കോടി രൂപയുടെ കെഎസ്ഐഡിസി വായ്പ പദ്ധതി
● പഴയന്നൂരിൽ 40 യൂണിറ്റുള്ള ഭവനസമുച്ചയം  കൈമാറും
● യുവ സംരംഭകർക്കായി 25 സഹകരണ സംഘം
● വനിതാ സഹകരണ സംഘങ്ങൾവഴി  കോവിഡ് പ്രതിരോധ ഉൽപ്പന്നങ്ങളുടെ 10 നിർമാണ യൂണിറ്റ്‌
●  10,000 രൂപ നിരക്കിൽ സ്‌മാർട്ട്‌ഫോണിന്‌ പലിശരഹിത വായ്പ നൽകും
● കെഎസ്ആർടിസി സ്റ്റാൻഡുകളിൽനിന്ന്‌ വീടുകളിൽ എത്തിക്കുന്ന ഇ–-ഓട്ടോറിക്ഷാ ഫീഡർ സർവീസ്‌
● തീരദേശ ഷിപ്പിങ്‌ സർവീസ് ബേപ്പൂരിൽനിന്ന്‌ കൊച്ചിവരെയും കൊല്ലത്തുനിന്ന്‌ കൊച്ചിവരെയും

പിഎസ്‌‌സിക്ക് വിട്ട 
സ്ഥാപനങ്ങൾക്ക്‌ 
സ്‌പെഷ്യൽ റൂൾ
നിയമനങ്ങൾ പിഎസ്‌‌സിക്ക് വിടാനായി തീരുമാനിച്ച സ്ഥാപനങ്ങൾക്ക്‌ സ്പെഷ്യൽ റൂൾ നടപ്പാക്കും.
● ജിഎസ്ടി വകുപ്പിൽ അധികമുള്ള ഇരുനൂറോളം തസ്തിക തദ്ദേശഭരണ വകുപ്പിൽ സൃഷ്ടിച്ച് പിഎസ്‌സി ക്ക് റിപ്പോർട്ട് ചെയ്യും
● പരിസ്ഥിതിസൗഹൃദ കെട്ടിടനിർമാണത്തിനുള്ള ഗ്രീൻ റിബേറ്റ് ആഗസ്തിൽ പ്രാബല്യത്തിൽ വരുംവിധം മാനദണ്ഡം രൂപീകരിക്കും
● ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ജീവൻരക്ഷാ മരുന്നുകൾ വീട്ടുപടിക്കൽ എത്തിക്കുന്നതിന്‌ തുടക്കം
● കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച്‌ അനാഥരായ കുട്ടികൾക്കുള്ള ധനസഹായവിതരണം

● ഖരമാലിന്യ സംസ്കരണത്തിന്  സംവിധാനമൊരുക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് പുരസ്കാരം  
● വിശപ്പുരഹിത കേരളം  ജനകീയ ഹോട്ടലുകൾക്ക് റേറ്റിങ്‌

നൂറുദിനത്തിൽ 100 അര്‍ബന്‍ സ്ട്രീറ്റ് മാർക്കറ്റ്
● സുഭിക്ഷം, സുരക്ഷിതം കേരളം എന്ന ലക്ഷ്യത്തോടെ 25,000 ഹെക്ടറിൽ ജൈവകൃഷി ആരംഭിക്കും
● 25 ലക്ഷം പഴവർഗ വിത്തുകൾ വിതരണം ചെയ്യും
● 150 ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് സംഘത്തിന്റെ പ്രവർത്തനം ആരംഭിക്കും
● നിലാവ് പദ്ധതി  200 ഗ്രാമപഞ്ചായത്തിൽ ആരംഭിക്കും
● തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സീവേജ് ട്രീറ്റ്മെന്റ്‌ പ്ലാന്റ്‌ (അമൃത് പദ്ധതിപ്രകാരം) തുടങ്ങും
● ബിപിഎൽ വിദ്യാർഥികൾക്കുള്ള ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ് വിതരണം തുടങ്ങും
● കണ്ണൂർ കെഎംഎം ഗവൺമെന്റ്‌ വിമൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യും
● ആറ്റിങ്ങൽ ഗവൺമെന്റ്‌ കോളേജ്, പാലക്കാട്, മട്ടന്നൂർ, ഗവൺമെന്റ്‌ പോളിടെക്നിക്കുകൾ, പയ്യന്നൂർ വനിതാ പോളിടെക്നിക്, എറണാകുളം മോഡൽ എൻജിനിയറിങ്‌ കോളേജ്, പൂഞ്ഞാർ മോഡൽ പോളിടെക്നിക്, പയ്യപ്പാടി കോളേജ്, കൂത്തുപറമ്പ് അപ്ലൈഡ് സയൻസ് കോളേജ് എന്നിവിടങ്ങളിലെ വിവിധ ബ്ലോക്കുകൾ പൂർത്തീകരിച്ച് തുറക്കും.

● ഭൂനികുതി രജിസ്റ്റർ ഡിജിറ്റലൈസേഷൻ
ഭൂനികുതി ഒടുക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങും. തണ്ടപ്പേർ, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ എന്നിവയുടെ ഡിജിറ്റലൈസേഷൻ പൂർത്തീകരിക്കും. ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ അയക്കാൻ ഓൺലൈൻ മോഡ്യൂൾ പ്രാവർത്തികമാക്കും.

● 90 സ്കൂൾ കെട്ടിടം ഉദ്ഘാടനംചെയ്യും
പൊതുവിദ്യാഭ്യാസ വകുപ്പിൽ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ 5 കോടി രൂപയുടെ 20 സ്കൂളും 3 കോടി രൂപയുടെ 30 സ്കൂളും പ്ലാൻ ഫണ്ട് മുഖേന നിർമാണം പൂർത്തിയായ 40 സ്കൂളുമടക്കം  90 സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യും.43 ഹയർ സെക്കൻഡറി ലാബും 3 ലൈബ്രറിയും തുറക്കും. സ്കൂളുകളിൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയുള്ള ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായി അധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാൻ  ഓൺലൈൻ ക്ലാസുകൾ.വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനായി വീടുകളിൽ പുസ്തകം എത്തിക്കുന്ന "വായനയുടെ വസന്തം' പദ്ധതി ആരംഭിക്കും.

നിർധന വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ ലഭ്യമാക്കാൻ ഒരു വിദ്യാർഥിക്ക് 10,000 രൂപ നിരക്കിൽ പലിശരഹിത വായ്പ നൽകുന്ന പദ്ധതി തുടങ്ങും.  
● 308 പുനർഗേഹം വ്യക്തിഗത വീടുകൾ (30.80 കോടി രൂപ ചെലവ് ) കൈമാറും
● 303 പുനർഗേഹം ഫ്ളാറ്റുകൾ തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിൽ (30.30 കോടി രൂപ ചെലവ്) ഉദ്ഘാടനം ചെയ്യും
● 250 പഞ്ചായത്തുകളിൽ മത്സ്യകൃഷി
●100 സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റ് യൂണിറ്റുകൾ
● ദുർഘടമായ മലയോരപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന്  30 മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾ ഫയർ ആൻഡ്‌ സേഫ്റ്റി വകുപ്പ് നിരത്തിലിറക്കും
●  പട്ടികജാതി വികസന വകുപ്പ് പൂർത്തിയാകാതെ കിടക്കുന്ന 1000 വീടിന്റെ നിർമാണം പൂർത്തീകരിക്കും
● പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ പഠനത്തിനായി പഠനമുറി നിർമാണം, വൈദ്യുതീകരണം,  ഫർണിച്ചർ എന്നിവയുൾപ്പെടെ 1000 എണ്ണം പൂർത്തീകരിക്കും
● പട്ടികവർഗ വികസന വകുപ്പ് തയ്യാറാക്കിയ സാമൂഹ്യസാമ്പത്തിക സർവേ റിപ്പോർട്ട് പ്രസിദ്ധീകരിക്കും
● ആറളം ഫാം, അട്ടപ്പാടി സഹകരണ ഫാമിങ്‌ സൊസൈറ്റി എന്നിവയുടെ പുനരുദ്ധാരണത്തിന്  ഫാം റിവൈൽ പാക്കേജ്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top