08 October Tuesday

ടെക്കികൾക്ക്‌ കെഎസ്ആർടിസിയുടെ ഓണം സ്പെഷ്യൽ ; ഇൻഫോ 
പാർക്കിൽനിന്ന്‌ കണ്ണൂർ, 
പാലക്കാട്‌ സർവീസ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024


കൊച്ചി
ഓണക്കാലത്ത്‌ കാക്കനാട്‌ ഇൻഫോപാർക്കിൽനിന്ന്‌ വടക്കൻ ജില്ലകളിലേക്ക്‌ പോകുന്നവർക്കായി കെഎസ്‌ആർടിസി ഓണം സ്‌പെഷ്യൽ  സർവീസുകൾ നടത്തും. ഐടി ജീവനക്കാരുടെ സംഘടനയായ ‘പ്രതിധ്വനി’ കെഎസ്‌ആർടിസിയുമായി ചേർന്നാണ്‌ സർവീസുകൾ ഒരുക്കിയത്‌. കണ്ണൂർ, പാലക്കാട് ജില്ലകളിലേക്ക്‌ മൂന്ന്‌ സർവീസുകളാണ്‌ ആദ്യഘട്ടത്തിൽ ഉണ്ടാവുകയെന്ന്‌ പ്രതിധ്വനി സംസ്ഥാന കൺവീനർ ആഷിക്‌ സി ശ്രീനിവാസൻ പറഞ്ഞു. സീറ്റുകൾ ബുക്ക്‌ ചെയ്യാം. 

ആദ്യസർവീസ്‌ 12ന് വൈകിട്ട്‌ അഞ്ചിന്‌ ഇൻഫോപാർക്കിന്റെയും സ്‌മാർട്ട്‌ സിറ്റിയുടെയും പ്രധാന ഗേറ്റിനുമുന്നിൽനിന്ന്‌ പാലക്കാടിന്‌ പുറപ്പെടും. 13ന് വൈകിട്ട്‌ അഞ്ചിന്‌ പാലക്കാടിനും കണ്ണൂരിനും സർവീസുകൾ ഉണ്ടായിരിക്കും. ബുക്കിങ്ങിന്‌: 98469 22807, 88913 66696, 82818 56993, 99953 34756.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top