14 December Saturday

ഇപ്പോഴും ഇടതുപക്ഷക്കാരനാണ്‌; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തോൽക്കേണ്ട സാഹചര്യം ഇല്ലായിരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019

താൻ ഇപ്പോഴും ഇടതുപക്ഷ ചിന്താഗതിയുള്ള ആളാണെന്ന്‌ നടൻ ഇന്ദ്രൻസ്‌. പാർട്ടി പ്രവർത്തനമൊന്നും ഇല്ലെങ്കിലും അടിയന്തരാവസ്ഥയും, പു.ക.സ പ്രവർത്തനവുമൊക്കെയാണ്‌ ഇടതുപക്ഷക്കാരനാക്കിയതെന്നും ഇന്ദ്രൻസ്‌ പറയുന്നു. 24 ന്യൂസ്‌ ചാനലിന്‌ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇന്ദ്രൻസ്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്‌ പരാജയം വരേണ്ട സാഹചര്യമേ ആയിരുന്നില്ല ഉണ്ടായിരുന്നത്‌. കാലം മാറുന്തോറും ആഗ്രഹിക്കുന്നവർക്കെല്ലാം ദൈവത്തിന്റെ അടുത്ത്‌ പോകാം. അത്‌ വേണമെന്നുള്ളവരേയും തടയേണ്ടതില്ല. ഇത്രയും മാറ്റവും പുരോഗതിയും പറയുമ്പോൾ സുപ്രീം കോടതിയെ പോലെ ഒരു കോടതിയുടെ ഉത്തരവ്‌ നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്‌. ഞാൻ പ്രതീക്ഷിക്കുന്ന പാർട്ടി അതാണ്‌ ചെയ്യേണ്ടതും.

ടി പി സെൻകുമാർ, ജേക്കബ് തോമസ്, അബ്ദുള്ള കുട്ടി തുടങ്ങിയവർ ബിജെപിയിലേക്ക് പോകുന്നത്‌ നിലപാടൊന്നും ഉണ്ടായിട്ടല്ല, എന്തെങ്കിലും കിട്ടുമെന്ന് കരുതിയാണ്. അതിൽ പ്രത്യയശാസ്‌ത്രമൊന്നും കാണുന്നില്ല. ഒഴുക്കിനൊത്ത് നിൽക്കുക എന്നൊരു മിടുക്ക് പറയില്ലേ, അങ്ങനെയൊക്കെ തന്നേ ആണ്‌ അത്‌. അതൊക്കെ പിന്നീട് മാറിക്കോളും.

പാർട്ടിയോട്‌ ആരും മനസ് മടുത്ത് പോകില്ല, അവർ നിശബ്ദനാവുകയേയുള്ളൂ. അങ്ങനെ പോകുകയാണെങ്കിൽ അതൊരു നിലപാടില്ലാത്ത പരിപാടിയാണ് ‐ ഇന്ദ്രൻസ്‌ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top