26 March Sunday

ഓസ്‌ട്രേലിയയെ കറക്കിയെറിഞ്ഞ്‌ ജഡേജ; ആദ്യ ഇന്നിങ്‌സിൽ 177 ന്‌ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023

നാഗ്‌പുർ > ഇടവേളയ്‌ക്കുശേഷം ടെസ്‌റ്റ്‌ ക്രിക്കറ്റിലേക്ക്‌ മടങ്ങിയെത്തിയ രവീന്ദ്ര ജഡേജയുടെ മികവിൽ ഓസ്‌ട്രേലിയയെ ഒന്നാം ഇന്നിങ്‌സിൽ 177 റൺസിന്‌ പുറത്താക്കി ഇന്ത്യ. ബോർഡർ – ഗാവസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയെ ജഡേജയും അശ്വിനുംകൂടി എറിഞ്ഞ്‌ വീഴ്‌ത്തുകയായിരുന്നു. പരിക്കുമാറി തിരിച്ചുവന്ന രവീന്ദ്ര ജഡേജ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. ആർ അശ്വിൻ മൂന്നു വിക്കറ്റുകളും നേടി. 123 പന്തിൽ 49 റണ്‍സെടുത്തു പുറത്തായ മാർനസ് ലബുഷെയ്‌നാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ.

രണ്ടുറണ്‍സിന് രണ്ടുവിക്കറ്റ് നഷ്‌ടപ്പെട്ട ഘട്ടത്തിലായിരുന്നു ഓസീസിന്റെ തുടക്കം. ഓപ്പണര്‍മാരായ ഖവാജയും വാര്‍ണറും ഒരു റണ്ണെടുത്ത് മടങ്ങി. പിന്നാലെ ലംബുഷെയിനും സ്റ്റീവ് സ്‌മിത്തും രക്ഷാപ്രവര്‍ത്തനം തുടങ്ങി. 49 റണ്‍സെടുത്ത ലബുഷെയിനും 37-റണ്‍സെടുത്ത സ്‌മിത്തിനേയും പുറത്താക്കി ജഡേജ വീണ്ടും ഓസീസിന് പ്രഹരമേല്‍പ്പിച്ചു. പിന്നാലെ വന്ന റെന്‍ഷോയും വേഗം കൂടാരം കയറി. ഹാന്‍ഡ്‌സ്‌കോമ്പ് 31 റണ്‍സും അലെക്‌സ് കാരി 36 റണ്‍സുമെടുത്ത് ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീമിനെ കരകയറ്റാനായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top