11 October Friday

വിദ്യാർഥികളോട് മര്യാദയോടെ പെരുമാറാം; ഇമ്പോസിഷന്‍ എഴുതി ബസ്‌ ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

പ്രതീകാത്മകചിത്രം

അടൂർ > സ്കൂൾ വിദ്യാർഥികളെ ബസിൽ കയറ്റാതിരിക്കുകയോ അപമര്യാദയായി പെരുമാറുകകയോ ചെയ്താൽ സ്വകാര്യ ബസ് ജീവനക്കാർക്ക് നൂറ് വട്ടം ഇമ്പോസിഷൻ എഴുതേണ്ടിവരും.

അടൂർ ട്രാഫിക് പൊലീസാണ് വിദ്യാർഥികളെ ഇറക്കി വിട്ട സ്വകാര്യ ബസ് ജീവനക്കാർക്ക് ശിക്ഷയായി  ഇമ്പോസിഷൻ എഴുതിച്ചത്. പത്തനംതിട്ട - ചവറ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് അടൂർ പാർഥസാരഥി ജങ്ഷനിൽ നിർത്തിയപ്പോൾ ബസിൽ കയറാൻ ശ്രമിച്ച പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളോട് ഇതിന് മുന്നിൽ മറ്റൊരു ബസുണ്ടെന്നും അതിൽ കയറിയാൽ മതിയെന്നും പറഞ്ഞു. എന്നാൽ വിദ്യാർഥികൾ  ബസിൽ കയറാൻ തുടങ്ങിയപ്പോൾ ജീവനക്കാർ കയർത്ത് സംസാരിക്കുകയും ഇറക്കി വിടുകയുമായിരുന്നു.  

ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വന്നതോടെയാണ് പൊലീസ് ബസ് കണ്ടെത്തി ഡ്രൈവറേയും കണ്ടക്ടറെയും ട്രാഫിക് യൂണിറ്റ് അസ്ഥാനത്തെക്ക് വിളിപ്പിച്ചത്. സ്കൂൾ കുട്ടികളെ ബസിൽ കയറ്റാതിരിക്കുകയോ മനപൂർവ്വമായി ഇറക്കി വിടുകയോ ചെയ്യില്ലെന്നും കുട്ടികളോട് അപമര്യാദയായി പെരുമാറുകയുമില്ലെന്നും നൂറ് വട്ടം ഇമ്പോസിഷൻ എഴുതാൻ നിർദ്ദേശിച്ചു. രണ്ട് മണിക്കൂർ കൊണ്ടാണ് ഇത്‌ എഴുതി തീർന്നത്. ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെ നിയമന പടികൾ സ്വീകരിക്കുമെന്ന് ട്രാഫിക് എസ്ഐ ജി സുരേഷ് കുമാർ താക്കീത് നൽകിയാണ് ഇവരെ വിട്ടയച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top