25 May Monday

വടകരയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട് വന്‍ വ്യാജവാറ്റ് കേന്ദ്രം; നേതാവ് ഒളിവില്‍

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

വടകര > വടകരയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ വന്‍ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി ഉപകരണങ്ങള്‍ പിടിച്ചെടുത്തു.  മണിയൂര്‍ കരുവഞ്ചേരി കളരിക്കുന്ന് മലയില്‍ നടത്തിയ പരിശോധനയിലാണ്  ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ചു വച്ച 630 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കരുവഞ്ചേരിയിലെ വെളുത്തപറമ്പത്ത് പ്രകാശന്റെ വീട്ടില്‍ നിന്നും, പറമ്പില്‍ നിന്നുമാണ് ഇവ കണ്ടെത്തിയത്.



പ്രകാശന്‍ ഒളിവിലാണ്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ കെ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കൂല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ കെ ജയന്‍, എന്‍ എസ് സുനീഷ്,  ടി സനു,  സി വി സന്ദീപ്,  പി ശ്രീരഞ്ജ്  എന്നിവരും ഉണ്ടായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top