02 June Tuesday

വ്യാജവാറ്റ്‌: ബിജെപി പഞ്ചായത്ത്‌ മെമ്പറുടെ അച്ഛനെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

നെയ്യാറ്റിൻകര അരംഗമു​ഗളിൽനിന്ന്‌ പിടികൂടിയ കോട എക്‌സൈസ്‌ ഉദ്യോഗസ്ഥർ നശിപ്പിക്കുന്നു. ഇൻസൈറ്റിൽ പൊലീസ്‌ തെരയുന്ന അശോകൻ

നെയ്യാറ്റിൻകര > നെയ്യാറ്റിൻകര അരംഗമു​ഗളിൽ 500 ലിറ്റർ കോട കണ്ടെടുത്തു. സംഭവത്തിന്മേൽ അതിയന്നൂർ പഞ്ചായത്തിലെ ബിജെപി വാർഡ്‌ മെമ്പർ കവിതയുടെ അച്ഛൻ അരംഗമു​ഗൾ കൊല്ലംവിളകത്ത് വീട്ടിൽ അശോക (52)നെതിരെ കേസെടുത്തു. ജനുവരിയിലും ഇതേ സ്ഥലത്തുനിന്ന് കോട കണ്ടെടുത്ത കേസിൽ ഇയാളെ അറസ്റ്റ്‌ ചെയ്‌തിരുന്നു.

മാർച്ച്‌ ആറിനാണ്‌ ജാമ്യത്തിലിറങ്ങിത്. അരംഗമു​ഗൾ പെരിങ്ങാലി കുളത്തിന്റെ  കരയിൽ 50 ലിറ്റർവീതം കൊള്ളുന്ന പത്ത് പ്ലാസ്റ്റിക് ബാരലുകളിലാണ്‌ കോട ഒളിപ്പിച്ചിരുന്നത്. വ്യാഴാഴ്ച പകൽ ഒന്നോടെയാണ്‌ കോട കണ്ടെടുത്തത്. അശോകൻ ഒളിവിലാണ്. തിരുപുറം എസ്കൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ എസ് സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രിവന്റീവ്‌ ഓഫീസർ ബി വിജയകുമാർ, ​ഗ്രേഡ് പ്രിവന്റീവ്‌ ഓഫീസർ അജികുമാർ, സജു, സാജു, രാജേഷ് കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top