Deshabhimani

പ്രഭയായ്‌ തിളങ്ങി ; ഇന്ത്യയുടെ അഭിമാനമായ മൂന്നുപേർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 01:19 AM | 0 min read

തിരുവനന്തപുരം
പായൽ കപാഡിയ, കനി കുസൃതി, ദിവ്യപ്രഭ... കാൻ ചലച്ചിത്ര മേളയിൽ ഇന്ത്യയുടെ അഭിമാനമായ മൂന്നുപേർ. ചലച്ചിത്രമേളയുടെ ആറാം ദിനം പ്രതിനിധികളാകെ കാത്തിരുന്നു കണ്ട "പ്രഭയായ്‌ നിനച്ചതെല്ലാം (ഓൾ വീ ഇമാജിൻ ആസ്‌ ലൈറ്റ്‌)' സിനിമയുടെ ആത്മാവാണ്‌ മൂവരും.

ബുധൻ വൈകിട്ട്‌ ടാഗോറിൽ കണ്ട നീണ്ട നിര ഈ സിനിമയ്ക്ക്‌ വേണ്ടിയായിരുന്നു. പലരും സിനിമ കാണാൻ അവസരം കിട്ടാതെ മടങ്ങി. പ്രദർശനത്തിനുമുമ്പ്‌ സംവിധായിക പായൽ കപാഡിയ, അഭിനേത്രികളായ കനി കുസൃതി, ദിവ്യപ്രഭ, ഛായാഗ്രാഹകൻ രണബീർ ദാസ്‌, മറ്റ്‌ അണിയറ പ്രവർത്തകർ തുടങ്ങിയവരെ വേദിയിൽ ആദരിച്ചു.

വൈകിട്ട്‌ ആറിന്റെ സിനിമയ്ക്കായി അഞ്ചിന്‌ മുമ്പുതന്നെ തിയറ്റർ പരിസരത്ത്‌ ആളുകൂടിയിരുന്നു. ഇത്തവണത്തെ സ്പിരിറ്റ്‌ ഓഫ്‌ സിനിമ പുരസ്കാരം നേടിയ പായലിന്റെ "പ്രഭയായ്‌ നിനച്ചതെല്ലാം' സിനിമയ്ക്ക്‌ ഐഎഫ്‌എഫ്‌കെയിൽ ഒരേയൊരു പ്രദർശനമാണുണ്ടായിരുന്നത്‌. ഇതോടെയാണ്‌ വലിയ ആൾക്കൂട്ടം ടാഗോർ പരിസരത്ത്‌ രൂപപ്പെട്ടത്‌. നിലത്തിരുന്നും കാണികൾ ചിത്രം കണ്ടു.



deshabhimani section

Related News

0 comments
Sort by

Home