01 October Sunday

ഇടുക്കിയിൽ ലോറി താഴ്‌ച‌യിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

തൊടുപുഴ > ഇടുക്കി മുട്ടത്ത് ലോറി നിയന്ത്രണം വിട്ട് ഇരുപതടി താഴ്‌ച‌യിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ലോറിയിൽ കുടുങ്ങിക്കിടന്ന ആളാണ് മരിച്ചത്. റബർ പാലുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. മുട്ടം പഞ്ചായത്ത് പടിയിൽ വെച്ച് നിയന്ത്രണം വിട്ട് സമീപത്തെ ഒരു വീട്ടിലേക്ക് പതിക്കുകയായിരുന്നു. വീഴ്‌ചയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിൻ പൂർണമായും തകർന്നു.

കാഞ്ഞിരപ്പള്ളിയിൽ നിന്ന് തൊടുപുഴയിലേക്ക് ലാറ്റക്‌സുമായി വരികയായിരുന്നു വാഹനം. ഡ്രൈവറടക്കം ക്യാബിനിൽ കുടുങ്ങിക്കിടന്ന രണ്ടുപേരെ ഏറെ ശ്രമകരമായാണ് പൊലീസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top