27 September Monday

ഇടുക്കി ഡാം നിറയുന്നു; ഒരടി ഉയർന്നാൽ ബ്ലൂ അലർട്ട്‌

സ്വന്തം ലേഖകൻUpdated: Wednesday Jul 28, 2021

കട്ടപ്പന > ഇടുക്കി ജലസംഭരണിയിൽ ഒരടികൂടി ജലനിരപ്പ്‌ ഉയർന്നാൽ ബ്ലൂ അലർട്ട്‌ പ്രഖ്യാപിക്കും. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ദിവസവും ഒരു അടിവീതം ഉയരുന്നുണ്ട്‌. ബുധനാഴ്‌ച 2371.22 അടിയാണ്‌ ജലനിരപ്പ്‌. 2372.58 അടിയിൽ എത്തുമ്പോഴാണ്‌ ബ്ലൂ അലർട്ട്‌ പ്രഖ്യാപിക്കുക. മുൻവർഷം ഇതേസമയം 2333.62 അടിയായിരുന്നു. 37.6 അടിയുടെ വർധന. പരമാവധി സംഭരണ ശേഷി 2403 അടിയാണ്‌. ജലനിരപ്പ്‌ 2378.58 അടിയിലെത്തിയാൽ ഓറഞ്ച്‌ അലർട്ട്‌ നൽകും.

2379.58 അടി എത്തുമ്പോഴാണ്‌ റെഡ്‌ അലർട്ട്‌.  ജലനിരപ്പ്‌ ഉയരാതിരിക്കാൻ മൂലമറ്റത്ത്‌ ഉൽപ്പാദനം ഉയർത്തി‌. 16.698 ദശലക്ഷം യൂണിറ്റാണ്‌ ഉൽപാദനം. വൈദ്യുതി നിലയത്തിന്റെ പരമാവധി ഉൽപ്പാദനശേഷി 18 ദശലക്ഷം യൂണിറ്റാണ്‌. പദ്ധതിപ്രദേശത്ത്‌ 20.8 മില്ലിമീറ്റർ മഴ ലഭിച്ചു. 17.630 മില്യൺ ക്യുബിക്‌ മീറ്റർ ജലം അണക്കെട്ടിലേക്ക്‌ ഒഴുകി എത്തിയപ്പോൾ വൈദ്യുതി ഉൽപ്പാദനശേഷം പുറന്തള്ളുന്നത്‌ 11.2639  മില്യൺ ക്യുബിക്‌ മീറ്ററാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top