07 September Saturday

അതിശക്ത മഴ ; ഇടുക്കി അണക്കെട്ടിൽ ഉയർന്നത്‌ മൂന്നടി വെള്ളം

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024


ഇടുക്കി
കഴിഞ്ഞദിവസങ്ങളിലെ അതിശക്ത മഴയെ തുടർന്ന്‌ ഇടുക്കി അണക്കെട്ടിൽ  മൂന്നടി വെള്ളം ഉയർന്നു. ജലനിരപ്പ്‌, ശേഷിയുടെ 57 ശതമാനത്തിലെത്തി. തലേദിവസമിത്‌ 55 ശതമാനമായിരുന്നു. ബുധനാഴ്‌ച മഴകുറഞ്ഞു.

ഇടുക്കി പദ്ധതി മേഖലയിൽ 38 മില്ലീമീറ്റർ മഴപെയ്‌തു. ചൊവ്വാഴ്‌ച 124.4 മില്ലിമീറ്റർ മഴപെയ്‌തിരുന്നു. നിലവിൽ സംഭരണിയിൽ 2363.62 അടിയുണ്ട്‌. പരമാവധി ശേഷി 2403 അടിയാണ്‌. മൂലമറ്റത്ത്‌ വൈദ്യുതോൽപാദനം കുറച്ചു.  ബുധനാഴ്‌ച മൂലമറ്റത്ത്‌ 6.60 ദശലക്ഷം യൂണിറ്റാണ്‌ വൈദ്യുതോൽപാദനം. തലേദിവസം 11.06 ദശലക്ഷം യൂണിറ്റുവരെ  ഉൽപാദിപ്പിച്ചിരുന്നു. ചെറുസംഭരണികളായ മാട്ടുപ്പെട്ടി, മൂന്നാർ ഹെഡ്‌ വർക്‌സ്‌, കല്ലാർകുട്ടി, ലോവർപെരിയാർ തുടങ്ങിയവ തുറന്നിരിക്കുകയാണ്‌.  
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ തുടരുന്ന ശക്തമായ മഴയെ തുടർന്ന് ബുധൻ രാവിലെ ആറിന് ജലനിരപ്പ് 130.45 അടിയിലെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top