22 January Saturday

ഇടുക്കി ഡാം രാവിലെ തുറക്കും; ജാഗ്രതാ നിർദേശം

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

ഇടുക്കി > ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ചൊവ്വ രാവിലെ ആറിന്‌ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറക്കും. മൂന്നാം നമ്പർ ഷട്ടർ 40 മുതൽ 150 സെന്റീമീറ്റർ വരെ ഉയർത്തി സെക്കൻഡിൽ 40 മുതൽ 150 ഘനയടി (സെക്കൻഡിൽ 40,000 മുതൽ 1,50,000 ലിറ്റർ വരെ) വെള്ളം പുറത്തേക്ക്‌ ഒഴുക്കും. ചെറുതോണി അണക്കെട്ടിന്റെ താഴ്‌ഭാഗത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി  കലക്‌ടർ ഷീബ ജോർജ്‌ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top