30 November Tuesday

ഇടുക്കി ചാലംകോട് ബിജെപി ബന്ധം ഉപേക്ഷിച്ച്‌ നിരവധിപേർ സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

ആർഎസ്‌എസ്‌ ബന്ധം ഉപേക്ഷിച്ച്‌ സിപിഐ എമ്മിലേക്ക്‌ എത്തിയവരെ എം എം മണി എംഎൽഎ പാർടി പതാക നൽകി സ്വീകരിക്കുന്നു

തൊടുപുഴ > സിപിഐ എം ഇടവെട്ടി ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള ചാലംകോട് പ്രദേശത്ത്‌ ആർഎസ്‌എസ്‌ ബന്ധം ഉപേക്ഷിച്ച്‌ സിപിഐ എമ്മിലേക്ക്‌ എത്തിയവർക്ക്‌ സ്വീകരണം നൽകി. ചാലങ്കോട്‌ ബ്രാഞ്ച് ഓഫീസ് ഉദ്‌ഘാടനത്തോട്‌ അനുബന്ധിച്ച്‌ നടന്ന ചടങ്ങിൽ പാർടിയിലേക്ക്‌ എത്തിയവരെ ചെങ്കൊടി നൽകി സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎൽഎ സ്വീകരിച്ചു.
 
ശ്രീഹരി ബാലൻ, ബിജു മാധവൻ, ശരത് പി ശശി, അക്ഷയ് സജു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ളവരാണ്‌ ആർഎസ്‌എസ്‌ ബന്ധം വിട്ട്‌ ചെങ്കൊടിക്ക്‌ കീഴിൽ അണിനിരന്നത്‌. ബ്രാഞ്ച്‌ ഓഫീസിന്റെ ഉദ്ഘാടനവും എം എം മണി എംഎൽഎ നിർവഹിച്ചു. ചാലംകോട് പ്രദേശത്തെ മുതിർന്ന പാർടിയംഗം രാജൻ തിരുമേനി ബ്രാഞ്ച് ഓഫീസിന് മുന്നിൽ സ്ഥാപിച്ച കൊടിമരത്തിൽ  പതാക ഉയർത്തി. അദ്ദേഹത്തെ എം എം മണി പൊന്നാട അണിയിച്ച് ആദരിച്ചു.
 
സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി, ഏരിയ സെക്രട്ടറി മുഹമ്മദ്‌ ഫൈസൽ, ഏരിയ കമ്മിറ്റിയംഗങ്ങളായ ടി ആർ സോമൻ, കെ ആർ ഷാജി, കെ എം ബാബു, കെ പി ഷംസുദ്ദീൻ, ഇടവെട്ടി ലോക്കൽ സെക്രട്ടറി ടി ബി സുബൈർ, ചാലംകോട് ബ്രാഞ്ച് സെക്രട്ടറി എം എൻ മനോഹർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top