06 December Friday

പുതുക്കിയ ഫോണ്‍ നിരക്കുകൾ ഇന്ന്‌ മുതൽ

സ്വന്തം ലേഖകൻUpdated: Tuesday Dec 3, 2019

തിരുവനന്തപുരം > മൊബൈൽ ഫോൺ സേവന ദാതാക്കളായ വൊഡഫോൺ –-ഐഡിയയും ഭാരതി എയർടെലും പ്രഖ്യാപിച്ച പുതിയ നിരക്കുകൾ ചൊവ്വാഴ്ച പ്രാബല്യത്തിൽ. റിലയന്‍സ് ജിയോയുടെ പുതിയ നിരക്കുകള്‍ വെള്ളിയാഴ്‌ചയും നിലവില്‍ വരും. പ്രീപെയ്ഡ് നിരക്കുകളിൽ 25 മുതൽ 42 ശതമാനംവരെയാണ് വർധന.

വൊഡഫോൺ–-ഐഡിയയും എയർടെല്ലും മറ്റു മൊബൈൽ നെറ്റ് വർക്കുകളിലേക്ക്‌ നൽകിയിരുന്ന പരിധിയില്ലാത്ത കോളുകളുടെ പാക്കേജ് പരിധിയുള്ളതാകും. അധികം വരുന്ന ഓരോ മിനിറ്റിനും ആറു പൈസവീതം ഈടാക്കും. എയർടെല്ലിന്റെ ഏറ്റവും ജനപ്രീതിയുള്ള 19 രൂപയുടെ അടിസ്ഥാന പ്ലാൻ മാറ്റമില്ലാതെ തുടരുമെന്ന് കമ്പനി പറയുന്നു. രണ്ടു ദിവസ കാലാവധിയും 150 എംബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും കിട്ടുന്ന പ്ലാനാണിത്.


പ്രധാന വാർത്തകൾ
 Top