കൊച്ചി > ജാമ്യം നേടാൻ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചെന്ന് സംശയിക്കുന്നതായി ഹൈക്കോടതി. അനാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞ് ജാമ്യം നേടിയിരുന്നത്. എന്നാൽ ഗുരുതര അസുഖം എന്നു പറഞ്ഞ ഇബ്രാഹിംകുഞ്ഞിനെ പൊതുപരിപാടികളിൽ കണ്ടതായി കോടതി പറഞ്ഞു. കോടതിയുടെ നിലപാട് പ്രതികൂലമായതോടെ ഇളവ് ആവശ്യപ്പെട്ട് നൽകിയ ഹർജി ഇബ്രാഹിം കുഞ്ഞ് പിൻവലിച്ചു.
ഹർജി പരിഗണിക്കവേ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്ന് സർക്കാർ ആവശ്യപെട്ടു. പാലാരിവട്ടം പാലം അഴിമതി കേസിൽ കുറ്റപത്രം നൽകിയിട്ടില്ലെന്നും ചമ്രവട്ടം പാലം കേസിൽ ആരോപണ വിധേയനാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു സർക്കാർ വാദം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..