27 May Wednesday

നോട്ട്‌ നിരോധനകാലത്ത്‌ ഇബ്രാഹിംകുഞ്ഞ്‌ കള്ളപ്പണം വെളുപ്പിച്ചു; എൻഫോഴ്‌സ്‌മെന്റ്‌ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

കൊച്ചി > കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുത്തതായി എൻഫോഴ്സ്മെൻറ് ഡയറക്‌ടർ ഹൈക്കോടതിയെ അറിയിച്ചു. നോട്ട് നിരോധന കാലത്ത് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിൽ 10 കോടി രൂപ നിക്ഷേപിച്ചത് അന്വേഷിക്കണമെന്ന ഹർജിയിലാണ് ഈ വിശദീകരണം തുടർ നടപടികൾ ഏപ്രിൽ 7ന് സത്യവാങ്ങ്മൂലമായി സമർപ്പിക്കാൻ  ജസ്റ്റീസ് സുനിൽ തോമസ് നിർദേശിച്ചു.


പ്രധാന വാർത്തകൾ
 Top