17 January Sunday

പാലാരിവട്ടം പാലം അഴിമതി : ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്യാം

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020


സ്വന്തം ലേഖകൻ
പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ തിങ്കളാഴ്ച ആശുപത്രിയിലെത്തി ചോദ്യംചെയ്യാൻ മൂവാറ്റുപുഴ വിജിലൻസ്‌ കോടതി അനുമതി നൽകി. നാലു ദിവസത്തേക്ക്‌ കസ്‌റ്റഡിയിൽ വേണമെന്ന വിജിലൻസിന്റെ അപേക്ഷ പരിഗണിച്ചാണ്‌ നിർദേശങ്ങൾ പാലിച്ച്‌ ഒരു ദിവസം ചോദ്യംചെയ്യാൻ അനുവദിച്ചത്‌. കേസിലെ അഞ്ചാംപ്രതിയായ ഇബ്രാഹിംകുഞ്ഞ്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ റിമാൻഡിലാണ്‌. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. 

പാലാരിവട്ടം പാലം നിർമാണത്തിന്റെ മറവിൽ നടന്ന അഴിമതിയിൽ  ഇബ്രാഹിംകുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്ന്‌ ജാമ്യാപേക്ഷയെ എതിർത്ത്‌ വിജിലൻസ്‌ കോടതിയിൽ വാദിച്ചിരുന്നു. അത്‌ അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ഗൂഢാലോചനയിലും അഴിമതിയിലും പദ്ധതിയുടെ എല്ലാ ഘട്ടത്തിലും ഇബ്രാഹിംകുഞ്ഞിന് പങ്കുണ്ടെന്നായിരുന്നു വിജിലൻസ് വാദം. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചില്ല.

തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ 12 വരെയും മൂന്നുമുതൽ അഞ്ചുവരെയും വിജിലൻസിന്‌ ആശുപത്രിയിലെത്തി ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാം. ചോദ്യം ചെയ്യലിനുമുമ്പ്‌ അന്വേഷണ ഉദ്യോഗസ്ഥർ കോവിഡ് ടെസ്റ്റ് നടത്തണം. പ്രതിയെ മാനസികമായും ശരീരികമായും പീഡിപ്പിക്കരുത്‌, ചികിത്സ തടസ്സപ്പെടുത്തരുത്, ഒരു മണിക്കൂറിനുശേഷം പതിനഞ്ചു മിനിറ്റ് ഇടവേള നൽകണം എന്നീ നിർദേശങ്ങളും കോടതി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top