22 May Sunday

ഭാര്യയെ വെട്ടിക്കൊന്നു ഭർത്താവ് തൂങ്ങി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022


ശാസ്താംകോട്ട> മൺറോ തുരുത്തിൽ ഭാര്യയെ വെട്ടികൊന്ന ശേഷം ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ  നെന്മേനി സ്വദേശി പുരുഷോത്തമൻ (75), ഭാര്യ വിലാസിനി (65) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. രണ്ട് ദിവസമായി ഇരുവരേയും വീടിന് പുറത്ത് കാണുന്നില്ലായിരുന്നു. ഇന്നലെ രാത്രിയോടെ ബന്ധുക്കൾ എത്തി നോക്കുമ്പോൾ കതക് അടഞ്ഞ് നിലയിലായിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു.

പൊലീസ്‌ അകത്തു കയറി പരിശോധിച്ചപ്പോഴാണ് പുരുഷോത്തമനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അടുത്ത മുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ വിലാസിനിയുടെ മൃതദേഹവും ഉണ്ടായിരുന്നു. ഭാര്യയെ തലയിൽ വെട്ടിക്കൊന്ന ശേഷം പുരുഷോത്തമൻ തൂങ്ങി മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിന്റെ ഭിത്തിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഞങ്ങൾ പോവുകയാണെന്ന് കുറിപ്പിൽ എഴുതിയിട്ടുണ്ട്. സ്വത്തുക്കൾ വീതം വെക്കുന്നത് സംബന്ധിച്ചും കുറിപ്പിൽ വിവരിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top