22 January Saturday

കാസർകോട് പെ​ര്‍​ള​ടു​ക്ക​ത്ത് ഭാര്യയെ ഭർത്താവ്‌ വെട്ടിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

പെർളടുക്കം > കാസർകോട്‌ പെർളടുക്കത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പെർളടുക്കം റേഷൻ ഷോപ്പിന് സമീപം വാടക കെട്ടിടത്തിൽ താമസിക്കുന്ന അശോകൻ ഭാര്യ ഉഷ(40)യെ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്‌ച രാവിലെ ആറോടെയാണ്‌ മുറിയിൽ ഉഷ കൊല്ലപ്പെട്ടതായി കണ്ടത്.

ശബരിമലയ്ക്ക് പോകാൻ മാലയിട്ട് വ്രതം നോക്കുന്ന അശോകൻ തിങ്കൾ രാവിലെ ശരണം വിളിക്കാൻ സമീപത്തുള്ള അയ്യപ്പഭജന മന്ദിരത്തിൽ വരാത്തതിനാൽ ഒപ്പം മാലയിട്ട സ്വാമിമാർ അന്വേഷിച്ചുവരികയായിരുന്നു. വാതിൽ തുറന്നപ്പോൾ ഉഷയെ കൊലപ്പെടുത്തി പായയിൽ പൊതിഞ്ഞ നിലയിൽ കാണുകയായിരുന്നു. കൊലപാതകകാരണം വ്യക്തമല്ല. ബേഡകം പൊലീസ് കേസെടുത്തു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കാസർകോട് റെയിൽവേ സ്റ്റേഷനിൽ വച്ച് അറസ്റ്റ് ചെയ്‌തു. ബീഡി തൊഴിലാളിയാണ് കൊല്ലപ്പെട്ട ഉഷ. മകൻ ആദിഷ് (21) പ്രവാസിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top