25 June Tuesday

ഹമീദും കുടുബവും ഇനി അടച്ചുറപ്പുള്ള വീട്ടിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Mar 22, 2019

മഹാപ്രളയം സംഹാര താണ്ഡവമാടി തകര്‍ത്തെറിഞ്ഞ  കൂട്ടത്തില്‍ കളമശ്ശേരി എച്എംടി  കോളനിയിലെ  കരുവേലില്‍ വീട്ടില്‍ അബ്ദുള്‍ ഹമീദിന്റെ വീടുമുണ്ടായിരുന്നു. പ്രളയജലം ഇറങ്ങിപ്പോയപ്പോള്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് തിരിച്ചു വന്ന ഹമീദിന്  കാണാന്‍ കഴിഞ്ഞത് വെള്ളപ്പൊക്കത്തില്‍ നിലം പതിച്ച തന്റെ പഴയ വീടാണ്.

 ഭാര്യയും നാലു വയസുള്ള മകളും ,പ്രായമായ മാതാവും അടങ്ങുന്നതാണ് ഹമീദിന്റ കുടുംബം.നിത്യവൃത്തിക്കായി വല്ലപ്പോഴും ലഭിക്കുന്ന കൂലിവേലയെ മാത്രം ആശ്രയിച്ച് ജീവിതം തള്ളിനീക്കിയിരുന്ന ഹമീദിന് വീട് തകര്‍ന്നപ്പോഴുണ്ടായ ആഘാതം താങ്ങാവുന്നതിനും അപ്പുറമായിരുന്നു. കയറിക്കിടക്കാന്‍ മറ്റൊരിടമില്ലാതെ നിര്‍വ്വികാരനായി നിന്ന ഹമീദിനെ ബന്ധുക്കളും ,മറ്റു സാമൂഹ്യ പ്രവര്‍ത്തകരും ആശ്വസിപ്പിച്ച് താല്‍കാലികമായി മറ്റൊരു വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു.



സ്വന്തമായൊരു കിടപ്പാടമില്ലാതെ അസ്വസ്ഥനായി കഴിഞ്ഞ അബ്ദുള്‍ ഹമീദിന് മുന്നില്‍ പ്രതിക്ഷയുടെ തിരിനാളം  തെളിയിച്ചത് കണയന്നൂര്‍ കാര്‍ഷിക ഗ്രാമവികസന ബാങ്ക് നിര്‍മ്മിച്ചു നല്‍കുന്ന കെയര്‍ ഹോം ആയിരുന്നു. പദ്ധതിയുടെ ഗുണഭോക്താവായി ഹമീദിനെ തെരെഞ്ഞെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല
ബാങ്ക് പ്രസിഡന്റ് എംഇ  ഹസൈനാര്‍  പ്രത്യേക താല്‍പര്യമെടുത്താണ് ഏറ്റവും  ധ്രുതഗതിയില്‍ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതെന്ന് ഹമീദിന്റെ ബന്ധുക്കളും പ്രദേശവാസികളും ഒരേ സ്വരത്തില്‍ പറയുന്നു.

വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നോക്കി നടത്തിയ സാമൂഹ്യ പ്രവര്‍ത്തകന്‍ ഗഫൂറിന്റെ അകമഴിഞ്ഞ സഹായവും എടുത്തു പറയേണ്ടതാണ്.കണയന്നൂര്‍കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് എം ഇ ഹസൈനാര്‍ ,കളമശ്ശേരി വില്ലേജ് ഓഫീസര്‍ ,ഉമ എം മേനോന്‍, കോ- ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ വിനീത്, ബാങ്ക് സെക്രട്ടറി ഷെര്‍ളി ,ഡയറക്ടര്‍ സുല്‍ഫി, വാര്‍ഡ് കൗണ്‍സിലര്‍ സലാം, പ്രദേശിക പ്രതിനിധി ജബ്ബാര്‍ എന്നിവരടങ്ങുന്നതായിരുന്നു
580 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വീടിന്റെ നിര്‍മ്മാണ കമ്മിറ്റി

ഹമീദിന്നും കുടുംബത്തിനു മായി നിര്‍മ്മിച്ച വീടിന്റെ മുഴുവന്‍ പണികളും പൂര്‍ത്തീകരിച്ച് 
 വെള്ളിയാഴ്ച  ബാങ്ക് പ്രസിഡന്റ് എംഇ ഹസൈനാര്‍ താക്കോല്‍ കൈമാറി ,വൈസ് പ്രസിഡന്റ് സോമരാജന്‍ ,ബാങ്ക് സെക്രട്ടറി ഷെര്‍ളി ,ഡയറക്ടര്‍മാരായ വിശ്വനാഥന്‍, മുകുന്ദന്‍,പുരുഷോത്തമന്‍, സുല്‍ഫി,  എന്നിവരും ഹമീദിന്റെ ഉറ്റ ബന്ധുക്കളും ,അയല്‍വാസികളും  സുഹൃത്തുക്കളും സന്നിഹിതരായി ഹമീദിന്റെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു.

 


പ്രധാന വാർത്തകൾ
 Top