11 July Saturday

സംസ്ഥാനത്ത് 10 ഹോട്ട്‌സ്‌‌‌പോട്ടുകൾ കൂടി; ആകെ 138 ആയി

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് പുതുതായി 10 കോവിഡ് ഹോട്ട്‌സ്‌പോട്ടുകൾ കൂടി. പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ഇതോടെ നിലവിൽ ആകെ 138 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

1029 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 762 പേർ കോവിഡ് മുക്തരായി.എയർപോർട്ട് വഴി 43,901 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,17,232 പേരും റെയിൽവേ വഴി 16,540 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 1,79,294 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,097 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,81,482 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1615 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 284 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3903 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 81,517 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 77,517 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 20,769 സാമ്പിളുകൾ ശേഖരിച്ചതിൽ 19,597 സാമ്പിളുകൾ നെഗറ്റീവ് ആയി. 5,510 റിപ്പീറ്റ് സാമ്പിൾ ഉൾപ്പെടെ ആകെ 1,07,796 സാമ്പിളുകളാണ് പരിശോധിച്ചത്.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top