12 December Thursday

യുട്യൂബ് ചാനൽ വഴി ഹണിട്രാപ്പ്: രണ്ടരക്കോടി തട്ടിയ പ്രതികൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

തൃശൂർ > ഹണിട്രാപ്പിലൂടെ രണ്ടരക്കോടി രൂപ തട്ടിയ രണ്ടുപേരെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം സ്വദേശികളായ ടോജൻ, ഷമി എന്നിവരാണ് പിടിയിലായത്. തൃശൂർ സ്വദേശിയുടെ പരാതിയിലാണ് നടപടി. യൂട്യൂബ് ചാനലിലൂടെയാണ് ഇവർ പരാതിക്കാരനെ ഹണിട്രാപ്പിൽ കുടുക്കിയത്. കൊല്ലത്തുനിന്നാണ് തൃശൂർ വെസ്റ്റ് പൊലീസ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് മൂന്നുവാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top