21 August Wednesday

കനത്ത മഴ: 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

തിരുവനന്തപുരം> സംസ്ഥാനത്ത്‌ ബുധനാഴ്ച 11 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ചു. എറണാകുളം, കോഴിക്കോട്‌, വയനാട്‌, തൃശൂർ, മലപ്പുറം, കണ്ണൂർ, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കാസർകോട് എന്നീ ജില്ലകളിലാണ്‌ അവധി.

കനത്തമഴ കണക്കിലെടുത്താണ് പത്തനംതിട്ടയിലെ പ്രൊഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പി ബി നൂഹ് അവധി പ്രഖ്യാപിച്ചത്. കാസർകോട്ടും പ്രഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു അറിയിച്ചു.

കണ്ണൂർ ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്‌ അവധി. സർവകലാശാല പരീക്ഷകൾക്ക്‌ മാറ്റമില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top