26 August Monday

നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

തിരുവനന്തപുരം> നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, തൃശൂര്‍, എറണാകുളം, വയനാട് എന്നി ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും ജില്ലകളിലെ നിരവധി സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതും  കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top