ആലപ്പുഴ > തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തെ തുടര്‍ന്ന് കുട്ടനാട് താലൂക്കിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുള്ളതിനാലും ജലനിരപ്പ് ക്രമാതീതമായി വര്‍ധിച്ചതിനാലും കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും,അംഗന്‍വാടികള്‍ക്കും, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവര്‍ത്തിക്കുന്ന സ്കൂളിനും ജൂലായ് 23ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
അന്നേ ദിവസം അംഗന്‍വാടികള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതും പോഷകാഹാര വിതരണം ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുമാണെന്നും മുന്‍കൂട്ടി നിശ്ചയിച്ചിട്ടുളള പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതുമല്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..