26 August Monday

മഴ കനത്തു; കണ്ണൂർ, കാസർകോട്‌, കോഴിക്കോട്‌ ജില്ലകളിൽ അവധി പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

കൊച്ചി> സംസ്‌ഥനത്ത്‌ പരക്കെ മഴ ശക്‌തമായതോടെ ചില ജില്ലകളിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ കലക്‌ടർമാർ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്‌ , കോഴിക്കോട്‌  ജില്ലകളിലാണ്‌ അവധി പ്രഖ്യാപിച്ചത്‌.

 കോട്ടയം ജില്ലയിൽ കോട്ടയം നഗരസഭയിലേയും  ആർപ്പുക്കര, അയ്‌മനം, തിരുവാർപ്പ്‌, കുമരകം പഞ്ചായത്തുകളിൽ പ്രൊഫഷണൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ ഒഴികെയുള്ള വിഭ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ചു.

അതേസമയം കണ്ണൂർ സർവ്വകലാശാല പരീക്ഷകൾക്ക്‌ മാറ്റമുണ്ടാകില്ല. തിരുവനന്തപുരത്ത്‌ ദുരിതാശ്വാസ ക്യാംപ്‌ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.

കാസർകോട്‌ പ്രൊഫഷണൽ കോളേജ്‌ ഒഴികെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ്‌ അവധി.കോഴിക്കോട്‌ പ്രൊഫഷണൽ കോളേജുകൾക്കും അവധിയാണ്‌.അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും  ജില്ലയിൽ അവധിപ്രഖ്യാപിച്ചിട്ടുണ്ട്‌.  കേന്ദ്ര ഭരണപ്രദേശമായ മാഹിയിൽ ഇന്ന്‌ അവധിപ്രഖ്യപിച്ചിട്ടുണ്ട്‌.

 


പ്രധാന വാർത്തകൾ
 Top