28 November Saturday

മികവിന്റെ കേരളം ; ‘ഹൈടെക്‌ സ്‌കൂൾ’ നിതി ആയോഗ്‌ പട്ടികയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 21, 2020


സ്വന്തം ലേഖകൻ
കേരളം നടപ്പാക്കിയ ഹൈടെക്‌ സ്‌കൂൾ, ഡിജിറ്റലൈസേഷൻ പദ്ധതികൾക്ക്‌ രാജ്യത്തിന്റെ അംഗീകാരം. പദ്ധതിക്ക്‌ ചുക്കാൻ പിടിച്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നിതി ആയോഗ് പ്രസിദ്ധീകരിച്ച മനുഷ്യവിഭവശേഷി വിഭാഗത്തിലെ മികച്ച മാതൃകകളുടെ സംക്ഷിപ്ത പട്ടികയിൽ ഇടം പിടിച്ചു.

സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യവികസനം, വിവര സാങ്കേതികവിദ്യാ ഉപയോഗം, പരിശീലനം, ഉള്ളടക്ക വികസനം, കണക്ടിവിറ്റി, ഇ- ലേണിങ്‌, സാറ്റലൈറ്റ്‌ അധിഷ്ഠിത വിദ്യാഭ്യാസം, പിന്തുണാ-പരിപാലന സംവിധാനം, ഇ -ഗവേണൻസ്, ഡിജിറ്റൽ ക്ലാസുകൾ എന്നിവയിലെ അത്ഭുതാവഹമായ മുന്നേറ്റം കണക്കിലെടുത്താണ്‌ കൈറ്റിനെ നിതി ആയോഗ്‌ പട്ടികയിൽ ഉൾപ്പെടുത്തിയത്‌. പുതുമ, സാങ്കേതികവിദ്യ, ലിംഗസമത്വം, കൺവേർജൻസ് തുടങ്ങിയവയിൽ വലിയ സ്വാധീനം ചെലുത്തിയതും രാജ്യത്തിനകത്തും പുറത്തും അനുകരിക്കാവുന്നതുമായ 23 പ്രോജക്ടാണ് നവംബർ 17-ന് പുറത്തിറക്കിയ പട്ടികയിലുള്ളത്‌. സ്‌കൂൾ കെട്ടിടങ്ങളുടെ ആധുനികവൽക്കരണം, മുഴുവൻ സ്‌കൂളുകളിലും ഡിജിറ്റൽ പഠന സൗകര്യം തുടങ്ങിയ ഇടപെടലുകൾ ലോകശ്രദ്ധ നേടിയിരുന്നു. കോവിഡ് കാലത്ത് വിദ്യാഭ്യാസ മേഖലയിൽ കേരളം നടപ്പാക്കിയ പദ്ധതികളെക്കുറിച്ചുമാത്രമായി അമേരിക്കയിലെ കൊളംബിയ സർവകലാശാല വെബിനാർ സംഘടിപ്പിച്ചു.

ആഗസ്തിൽ ‘ദ പീൽ ഓഫ് ഫസ്റ്റ് ബെൽ അറ്റ് സ്കൂൾ’‍ എന്ന പേരിൽ യുനിസെഫും പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.
സ്‌കൂൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിലും ജൂൺ ഒന്നിനുതന്നെ വിക്ടേഴ്സ് ചാനലിലൂടെ ‘ഫസ്റ്റ് ബെൽ’ ഡിജിറ്റൽ ക്ലാസ്‌ ആരംഭിച്ചതും നിതി ആയോഗിന്റെ ശ്രദ്ധ നേടിയിരുന്നു. പൊതുവിദ്യാഭ്യാസ മേഖല ഡിജിറ്റലാക്കാൻ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നതിലൂടെ സംസ്ഥാനത്തിന്‌ 3000 കോടി രൂപ ലാഭിക്കാനായത്‌ നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് ട്വീറ്റ് ചെയ്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top