14 October Monday

വിദേശ വിദ്യാർഥികളെ ആകർഷിക്കൽ; ഉന്നതവിദ്യാഭ്യാസ കൗൺസിലുമായി ലോകബാങ്ക്‌ സഹകരിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

തിരുവനന്തപുരം
കേരളത്തിലേക്ക് വിദേശ വിദ്യാർഥികളെ ആകർഷിക്കുന്ന പദ്ധതിയിൽ ഉന്നത വിദ്യാഭ്യാസ കൗൺസിലുമായി സഹകരിക്കാൻ താൽപ്പര്യം അറിയിച്ച്‌ ലോകബാങ്ക്‌. തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്‌ ലോകബാങ്ക് വിദഗ്‌ധ സമിതി അംഗങ്ങൾ ഇക്കാര്യം അറിയിച്ചത്‌.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന പരിഷ്‌കാരങ്ങളിൽ ആകൃഷ്ടരായാണ് ലോകബാങ്ക് പ്രതിനിധികൾ എത്തിയത്. പഠന നിലവാരം,  ജോലി സാധ്യത എന്നിവ വർധിപ്പിക്കുന്നതും പാരിസ്ഥിതിക സ്ഥിരത, സാമൂഹ്യനീതി എന്നിവ ഉറപ്പാക്കുന്നതും ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതുമായ പദ്ധതിക്കുള്ള സഹകരണം സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി അറിയിച്ചു. സംഘം ചൊവ്വാഴ്ച ഡിജിറ്റൽ സർവകലാശാലയും സിഇടിയും സന്ദർശിക്കും.ഡോ. നീന അർനോൾഡ് (ഗ്ലോബൽ ലീഡ്, ഉന്നത വിദ്യാഭ്യാസം), ഡെന്നിസ് നിക്കാലീവ് (പ്രോജക്ട്‌ തലവൻ), അംബരീഷ് (സീനിയർ കൺസൽട്ടന്റ്), ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ, ഇന്റർനാഷണൽ സ്പെഷ്യൽ ഓഫീസർ എൽദോ മാത്യു എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top