Deshabhimani

ഇതരസംസ്ഥാനങ്ങളിൽനിന്ന് ആനകളെ എത്തിക്കുന്നതിന് വിലക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 09, 2024, 10:44 PM | 0 min read

കൊച്ചി > ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ആനകളെ എത്തിക്കുന്നത് ഹൈക്കോടതി  താൽക്കാലികമായി വിലക്കി. ആനകളുടെ കൈമാറ്റത്തിന് സംസ്ഥാന സർക്കാരോ മുഖ്യ വനപാലകനോ അനുമതി നൽകരുതെന്നും നിർദേശിച്ചു.

നിലവിലുള്ള നാട്ടാനകളുടെ സ്ഥിതി പരിതാപകരമാണെന്നും പരിപാലനം മോശമായതിനാൽ ആറുവർഷത്തിനിടെ 154 ആനകൾ ചരിഞ്ഞതായും വിലയിരുത്തിയാണ് നടപടി. ആനകൈമാറ്റത്തിനെതിരെ തൃശൂരിലെ വാക്കിങ്‌ ഐ ഫൗണ്ടേഷൻ ഓഫ് അനിമൽ അഡ്വക്കസി നൽകിയ ഹർജി ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home