05 December Thursday

സിസാ തോമസിന്റെ നിയമനത്തിലും ഗവർണർക്ക്‌ നോട്ടീസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2024


കൊച്ചി
ഡിജിറ്റൽ സർവകലാശാല താൽക്കാലിക വൈസ്‌ ചാൻസലറായി ഡോ. സിസാ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി ചോദ്യംചെയ്‌ത്‌ സർക്കാർ സമർപ്പിച്ച ഹർജിയും ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് സെക്രട്ടറി സമർപ്പിച്ച ഹർജിയിൽ ഗവർണർക്കും സിസാ തോമസിനും നോട്ടീസയ്‌ക്കാനും ജസ്‌റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടു. സാങ്കേതിക സർവകലാശാല വിസി നിയമനത്തിനെതിരെ കഴിഞ്ഞദിവസം സർക്കാർ ഫയൽചെയ്‌ത ഹർജിയോടൊപ്പം ഈ കേസുകൂടി പരിഗണിക്കാനും കോടതി നിർദേശിച്ചു.

ഡോ. സജി ഗോപിനാഥ് വിസി പദവി ഒഴിഞ്ഞ് ഒരുമാസം പിന്നിട്ടശേഷമാണ് സിസാ തോമസിനെ ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസിയായി ഗവർണർ നിയമിച്ചത്. ഹൈക്കോടതി ഉത്തരവ്‌ അട്ടിമറിച്ചും സർക്കാർ നൽകിയ പട്ടിക പരിഗണിക്കാതെയും സാങ്കേതിക സർവകലാശാല താൽക്കാലിക വിസിയായി ഡോ. കെ ശിവപ്രസാദിനെ നിയമിച്ചതിനൊപ്പമായിരുന്നു ഈ നിയമനവും. ശിവപ്രസാദിന്റെ നിയമനത്തിലും ഗവർണർക്ക്‌ നോട്ടീസ്‌ അയയ്‌ക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top