29 November Monday

മാനസ വെടിയേറ്റ് മരിച്ച സംഭവം: കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 5, 2021

കൊച്ചി> കോതമംഗലത്ത് ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനി മാനസ വെടിയേറ്റ് മരിച്ച സംഭവത്തില്‍  കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.രണ്ടാംപ്രതി ആദിത്യന്റെ ജാമ്യാപേക്ഷയിലാണ് കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്.

മാനസയെ താമസ സ്ഥലത്തെത്തി വെടിവെച്ച ഒന്നാം പ്രതി രഖിലിന്റെ സുഹൃത്താണ് ആദിത്യന്‍. രഖിലിനെ തോക്ക് വാങ്ങാന്‍ സഹായിച്ചുവെന്നാണ് ആദിത്യനെതിരായ കുറ്റം. കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നാണ് പ്രതിയുടെ വാദം.

സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത് .

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top