22 October Tuesday

ജസ്റ്റിസ്‌ എസ്‌ മണികുമാർ ഹൈക്കോടതി ചീഫ്‌ജസ്റ്റിസ്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019

കൊച്ചി >  മദ്രാസ്‌ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ്‌ എസ്‌ മണികുമാർ കേരള ഹൈക്കോടതി ചീഫ്‌ജസ്റ്റിസാകും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സുപ്രീംകോടതി ജഡ്ജിയായി നിയമിതനാകുന്ന ഒഴിവിലാണ്‌ ജസ്റ്റിസ്‌ എസ്‌ മണികുമാറിനെ ഹൈക്കോടതി ചീഫ്‌ജസ്റ്റിസായി നിയമിച്ചത്‌. അമ്പത്തെട്ടുകാരനായ ജസ്റ്റിസ് മണികുമാര്‍ 1983 ലാണ് അഭിഭാഷകനായത്. 22 വര്‍ഷം അഭിഭാഷകനായി പ്രവര്‍ത്തിച്ചു.2006 മുതല്‍ ജഡ്ജിയാണ്.

 കേരളമടക്കം എട്ട്‌ ഹൈക്കോടതികളിലേക്കാണ്‌ പുതിയ ചീഫ്‌ജസ്റ്റിസുമാരെ നിയമിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തലവനായ കൊളീജിയം ശുപാര്‍ശ ചെയ്തത്.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അടക്കം നാല്  ഹൈക്കോടതി  ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു. വി രാമസുബ്രഹ്മണ്യം(ചീഫ് ജസ്റ്റിസ് , ഹിമാചല്‍ പ്രദേശ്), കൃഷ്ണ മുരാരി( ചീഫ് ജസ്റ്റിസ്, പഞ്ചാബ്-ഹരിയാന),  രവിചന്ദ്ര ഭട്ട്( ചീഫ് ജസ്റ്റിസ്, രാജസ്ഥാന്‍) എന്നിവരെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തലവനായ കൊളീജിയം ശുപാര്‍ശ ചെയ്തത്.
Read more: https://www.deshabhimani.com/news/kerala/justice-hrishikesh-roy-supreme-court/819265

 ജസ്റ്റിസ് ഋഷികേശ് റോയ് അടക്കം നാല്  ഹൈക്കോടതി  ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. വി രാമസുബ്രഹ്മണ്യം(ചീഫ് ജസ്റ്റിസ് , ഹിമാചല്‍ പ്രദേശ്), കൃഷ്ണ മുരാരി( ചീഫ് ജസ്റ്റിസ്, പഞ്ചാബ്,ഹരിയാന),  രവിചന്ദ്ര ഭട്ട്( ചീഫ് ജസ്റ്റിസ്, രാജസ്ഥാന്‍) എന്നിവരെയാണ് കൊളീജിയം ശുപാര്‍ശ ചെയ്തത്.

ജസ്റ്റിസ് വിക്രം നാഥ് (ഗുജറാത്ത് ),ജ.കെ മഹേശ്വരി (ആന്ധ്രാപ്രദേശ്),ജ.അജയ് ലംബ (ഗുവാഹത്തി ),രവിശങ്കര്‍ ത്ജാ (പഞ്ചാബ് ആന്‍ഡ്‌ ഹരിയാന),ജ. എല്‍ നാരായണ സ്വാമി (ഹിമാചല്‍ പ്രദേശ്‌),ജ. ഇന്ദ്രജിത് മഹന്തി (രാജസ്ഥാന്‍),അരൂപ് കുമാര്‍ ഗോസ്വാമി (സിക്കിം) എന്നിവരാണ് മറ്റ് ഹൈക്കോടതികളില്‍ നിയമിതരായത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top