02 June Friday

ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

തിരുവനന്തപുരം> തിരുവനന്തപുരം  വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു. അറ്റുകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായത്. പേട്ട സ്വദേശി അനിലാണ് മരിച്ചത്.

ലൈറ്റ് കെട്ടി മുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ കയര്‍ പൊട്ടി അനില്‍ വീഴുകയായിരുന്നു. താഴെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളുടെ ദേഹത്തേക്കാണ് അനില്‍ വീണത്.

മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരു തൊഴിലാളിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top