22 June Tuesday

വേനലവധിക്ക് ശേഷം കോടതി പ്രവർത്തനം പൂർണമായും ഓൺലൈനിലാക്കാൻ തീരുമാനം

വെബ് ഡെസ്‌ക്‌Updated: Wednesday May 12, 2021

കൊച്ചി > രണ്ടാം ഘട്ട കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മധ്യ വേനലവധിക്ക് ശേഷം കോടതി പ്രവർത്തനം പൂർണമായും ഓൺലൈൻ രീതിയിലാക്കാൻ ഹൈക്കോടതി തീരുമാനം. കേസുകളുടെ ഫയലിങ് ഓൺലൈൻ ആയിരിക്കും. സിറ്റിങ്ങുകൾ വീഡിയോ കോൺഫെറെൻസിങ് മുഖേനയാവും.

കേസുകളുടെ ഫിസിക്കൽ കോപ്പി കോടതിപ്രവർത്തനം പുനരാരംഭിച്ചു 45 ദിവസത്തിനകം നൽകണം. ഇക്കാലയളവിൽ അടിയന്തര സ്വഭാവമുള്ള കേസുകൾ പരിഗണിക്കാൻ പ്രത്യേക അപേക്ഷ സമർപ്പിക്കണം. ഫയലിങ്‌ സംബന്ധിച്ച്‌ വിശദമായ മാർഗ നിർദേശങ്ങൾ പിന്നീട് പുറത്തിറക്കും. മെയ് 17നാണ് മധ്യവേനൽ അവധിക്കുശേഷം കോടതി പ്രവർത്തനം തുടങ്ങുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top