09 August Sunday

കോവിഡ്‌ കാലത്തെ സമരങ്ങൾ ജനങ്ങളുടെ ജീവന് ഭീഷണി; തടയണമെന്ന്‌ ഹർജി

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020

കൊച്ചി > കോവിഡ് മഹാമാരിയുടെ കാലത്ത് നടത്തുന്ന സമരങ്ങൾ ജനങ്ങളുടെ ജീവന് ഭീഷണിയാണന്നും തടയാൻ അടിയന്തിര നടപടികൾ വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സംസ്ഥാനത്തെ രാഷട്രീയ പാർടികളെ എതിർകക്ഷികളാക്കി ഹൈക്കോടതി അഭിഭാഷകനായ ജോൺ നമ്പേലി ജൂനിയറും മറ്റുമാണ് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്‌തത്. രാഷ്ട്രീയ പാർട്ടികളോട് സമരങ്ങളിൽ നിന്നും പ്രതിഷേധങ്ങളിൽ നിന്നും വിട്ട് നിൽക്കാൻ നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബഞ്ച് ഹർജി ചൊവ്വാഴ്‌ച‌ പരിഗണിക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top