05 November Tuesday

ഹെെക്കോടതിയിൽ 
5 ജഡ്ജിമാർ 
ചുമതലയേറ്റു

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

കൊച്ചി
ഹെെക്കോടതിയിൽ അഞ്ച് അഡീഷണൽ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഹെെക്കോടതി രജിസ്ട്രാർ ജനറലായിരുന്ന പി കൃഷ്ണകുമാർ, ഹെെക്കോടതി വിജിലൻസ് രജിസ്ട്രാർ കെ വി ജയകുമാർ, ഹെെക്കോടതി ജില്ലാ ജുഡീഷ്യറി രജിസ്ട്രാർ ജോബിൻ സെബാസ്റ്റ്യൻ, കോഴിക്കോട് ജില്ലാ സെഷൻസ് ജഡ്‌ജി എസ് മുരളീകൃഷ്ണ, തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി വി ബാലകൃഷ്ണൻ എന്നിവരാണ് ചുമതലയേറ്റത്. ജഡ്ജിമാർ, അഭിഭാഷകർ, ഹെെക്കോടതി ജീവനക്കാർ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top