25 July Sunday

വാട്ട്‌സ് ആപ്പ് നിരോധിക്കണം; ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 23, 2021

കൊച്ചി>  വാട്ട്‌സ് ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. കേസില്‍ കോടതി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും പൊലീസ് മേധാവിയുടേയും
നിലപാട് തേടി.

കുമളി സ്വദേശി ഓമനക്കുട്ടന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്.കേന്ദ്ര ഐ ടി ചട്ടങ്ങള്‍ പാലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും  പാലിച്ചില്ലെങ്കില്‍ വാട്ട്‌സ് ആപ്പ്  നിരോധിക്കണമെന്നുമാണ്  ഹര്‍ജിയിലെ ആവശ്യം.

വാട്‌സ്ആപ്പ്  ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതായും   ഡേറ്റയില്‍ കൃത്രിമം നടക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വാട്‌സ്ആപ്പ് ഡേറ്റ കേസുകളില്‍  തെളിവായി സ്വീകരിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top