19 September Saturday

സര്‍ക്കാരിനെതിരായ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

കൊച്ചി> പ്രതിഷേധ സമരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയ കോടതി വിധിയുടെ മറവില്‍ സര്‍ക്കാര്‍ അനധികൃത നിയമനങ്ങള്‍ നടത്തുന്നവെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല. കേരള റാങ്ക് ഗോള്‍ഡേഴ്‌സ് അസോസിയേഷന്റെ ആരോപണങ്ങളില്‍ ഇടപെടാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചത്. കോടതിയുടെ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ സമരം നടത്താന്‍ സാധിക്കുന്നില്ലെന്ന് കേസില്‍ കക്ഷി ചേരാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഹര്‍ജിയില്‍ കോടതി ഇടപെട്ടില്ല.

 ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ കൂട്ടം കൂടുന്നു എന്ന പരാതിയിലും കോടതി ഇടപെട്ടില്ല. കോവിഡ് കാലത്തെ പ്രതിഷേധ പ്രകടനങ്ങള്‍ക്കും സമരങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തണമെന്ന ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുമതി തേടിയാണ് കാക്കനാട് തെങ്ങോട് സ്വദേശി രാജേഷ് ഐസക് പരാതി ഉന്നയിച്ചത്.എന്നാല്‍ സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ സര്‍ക്കാരാണ് നടപടി സ്വീകരിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.

സാമൂഹിക അകലം പാലിക്കാതെ മാധ്യമ പ്രവര്‍ത്തകര്‍ ജോലിയില്‍ ഏര്‍പ്പെടുന്നത് രോഗവ്യാപനത്തിന് കാരണമാവുമെന്നായിരുന്നു പരാതി.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top